എയർ ഇന്ത്യയുടെ ആഭ്യന്തര ബുക്കിംഗ് സർവീസുകൾ മെയ് നാല് മുതൽ ആരംഭിക്കും

ലോക്ക് ഡൗൺ കാലാവധിക്ക് ശേഷം മെയ് നാല് മുതൽ ആഭ്യന്തര യാത്രകൾക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ. രാജ്യാന്തര ബുക്കിംഗ് സർവീസുകൾ ജൂൺ 1നും ആരംഭിക്കുമെന്ന് എയർ ഇന്ത്യയുടെ വെബ് സൈറ്റിൽ വ്യക്തമാക്കുന്നു.

അതേസമയം, മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു എന്നിവയുൾപ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട തെരഞ്ഞെടുത്ത റൂട്ടുകളിലേക്ക് മാത്രമായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

മെയ് നാല് മുതൽ ഭാഗീകമായി സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോയും മുൻപ് വ്യക്തമാക്കിയിരുന്നു.

Story highlight: Air India’s domestic booking services will start from May 4

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top