കാസര്‍ഗോഡിന് ഇന്നും ആശ്വാസ ദിനം; പുതിയ കൊവിഡ് കേസുകളില്ല

കാസര്‍ഗോഡിന് ഇന്നും ആശ്വാസ ദിനമാണ്. തുടര്‍ പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആയ രണ്ടു പേര്‍ ആശുപത്രി വിട്ടപ്പോള്‍ ജില്ലയില്‍ പുതിയതായി ആര്‍ക്കും കൊവിഡ് സ്ഥീരീകരിച്ചില്ല. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു പേര്‍ക്കാണ് രോഗം ഭേദമായത്. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 53 ആയി കുറഞ്ഞു. ഇതില്‍ 49 പേര്‍ ജില്ലയിലും നാല് പേര്‍ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലുമാണ് ചികിത്സയിലുള്ളത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ 167 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 114 പേര്‍ ഇതിനോടകം ആശുപത്രി വിട്ടു കഴിഞ്ഞു. നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. വീടുകളില്‍ 5740 പേരും ആശുപത്രികളില്‍ 117 പേരുമാണ് ഇപ്പോള്‍ നീരിക്ഷണത്തില്‍ ഉള്ളത്. പുതിയതായി 10 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നീരിക്ഷണത്തിലുള്ള 2044 പേര്‍ ഇതിനകം നീരിക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇനി 483 പേരുടെ സാമ്പിള്‍ പരിശോധനാ ഫലങ്ങള്‍ കൂടി ലഭികാനുണ്ട്.

Story Highlights: coronavirus, kasaragod,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top