മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നയാൾ മരിച്ചു; അവസാന ഫലം നെഗറ്റീവ് ആയിരുന്നു

മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നയാൾ മരിച്ചു. ഇദ്ദേഹത്തിന്റെ അവസാന ഫലം നെഗറ്റീവ് ആയിരുന്നു. മലപ്പുറം കീഴാറ്റൂർ സ്വദേശിയായ വീരാൻകുട്ടിയാണ് മരിച്ചത്. 85 വയസായിരുന്നു.
അവസാനം നടത്തിയ കൊവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായിതിനെ തുടർന്ന് ഇദ്ദേഹം രോഗ മുക്തനായിരുന്നു. മറ്റ് രോഗങ്ങൾ കൂടി ഉണ്ടായിരുന്ന ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയവേയാണ് മരിച്ചത്.
അതേസമയം, മലപ്പുറത്ത് ഇന്ന് പുതുതായി 31 പേരെ കൂടി കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 7,833 പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 41 പേർ ആശുപത്രികളിലും, 7671 പേർ വീടുകളിലും, 121 പേർ കോവിഡ് കെയർ സെന്ററുകളിലുമാണ്. 1482 പേർക്കാണ് നിലവിൽ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. 48 പേരുടെ ഫലം കൂടി വരാനുണ്ട്.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here