Advertisement

കൊവിഡ് : അമേരിക്കയില്‍ മരണസംഖ്യ 35,578 ആയി

April 18, 2020
Google News 2 minutes Read

കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 35,578 ആയി. 6,86,431 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 58,179 പേര്‍ക്ക് രോഗം ഭേദമായി. 8,861 പേര്‍ക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 961 പേരാണ് ഇന്ന് അമേരിക്കയില്‍ മരിച്ചത്. അതേസമയം, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജ്യത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

മൂന്ന് ഘട്ടമായി രാജ്യത്തെ ലോക്ക്ഡൗണ്‍ നീക്കണമെന്നാണ് ഡോണള്‍ഡ് ട്രംപ് ഗവര്‍ണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ അതാത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഗവര്‍ണര്‍മാര്‍ക്ക് തീരുമാനം എടുക്കാമെന്നും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഗുരുതര സാഹചര്യം നിലവിലില്ലാത്ത സംസ്ഥാനങ്ങള്‍ ഈ മാസം തന്നെ ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്നാണ് ട്രംപിന്റെ നിര്‍ദേശം. പുതിയ കോവിഡ് രോഗികളുടെ കാര്യത്തില്‍ രാജ്യം ആശങ്കാജനകമായ ഘട്ടം പിന്നിട്ടു. അമേരിക്ക തുറന്നിടണമെന്നും രാജ്യത്താകാമാനമുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണം ദീര്‍ഘകാലത്തേക്കുള്ള പരിഹാരമല്ലെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ വിപണി തുറക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ അനൗചിത്യമെന്നാണ് യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി വിശേഷിപ്പിച്ചത്. ട്രംപിന്റേത് അടിസ്ഥാനമില്ലാത്ത തീരുമാനമാണെന്നും കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞു. കൊവിഡ് ഏറ്റവുമധികം ദുരന്തം വിതച്ച ന്യൂയോര്‍ക്കില്‍ ലോക്ക്ഡൗണ്‍ മെയ് 15 വരെ നീട്ടി.

 

Story Highlights – covid: Death toll rises to 35,578 in us

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here