Advertisement

സ്പ്രിംക്‌ളർ കരാറിൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പങ്ക്: പി ടി തോമസ്

April 18, 2020
Google News 1 minute Read

സ്പ്രിംക്‌ളർ കരാറിൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പങ്കുണ്ടെന്ന ആരോപണവുമായി പി ടി താമസ് എംഎൽഎ. പിണറായി വിജയന്റെ മകൾ വീണ ബെംഗളൂരുവിൽ നടത്തുന്ന ഐടി കമ്പനിയുടെ വെബ്‌സൈറ്റ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതിൽ ദുരൂഹതയുണ്ടെന്ന് പി ടി ആരോപിച്ചു. മുഖ്യമന്ത്രിയുടെ അടുപ്പക്കാർ ചേർന്ന് നടപ്പാക്കിയ സ്പ്രിംക്‌ളർ കരാറിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മുഖ്യമന്ത്രി ഐടി വകുപ്പ് ഒഴിയണമെന്ന് യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടു.

സ്പ്രിംഗ്‌ളർ വിവാദം ഉയർന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മകൾ വീണ ബെംഗളൂരുവിൽ നടത്തുന്ന എക്‌സാലോജിക് സൊല്യൂഷൻസ് കമ്പനിയുടെ വെബ്‌സൈറ്റ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതിൽ ദുരൂഹതയുണ്ടെന്നാണ് പിടി തോമസിന്റെ ആരോപണം. സ്പ്രിംക്‌ളർ ഇന്ത്യയുടെ വെബ്‌സൈറ്റിലെ വിവരങ്ങളും തുടർന്ന് മാസ്‌ക്ക് ചെയ്യപ്പെട്ടു. ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നറിയാൻ അന്വേഷണം നടത്തണമെന്ന് പി ടി തോമസ് കൊച്ചിയിൽ പറഞ്ഞു.

സ്പ്രിംകളർ കരാറിലെ നേട്ടം എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഇടപാടിന് ശേഷം കരാർ തട്ടിക്കൂട്ടി ഉണ്ടാക്കുകയായിരുന്നു. ഡാറ്റ ചോർച്ചയിൽ സിപിഐഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഐടി വകുപ്പ് സ്പ്രിംക്‌ളറിന് തീറെഴുതിയെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്‌നാൻ പറഞ്ഞു. പിണറായിയെ മറികടന്ന് ഐടി സെക്രട്ടറിക്ക് തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രി ഐടി വകുപ്പ് ഒഴിയണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഈമാസം 24 ന് സംസ്ഥാനത്തെ 5000 കേന്ദ്രങ്ങളിൽ മൂന്ന് പേർ വീതം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു. സ്പ്രിംക്‌ളർ കരാർ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നൽകിയെന്ന് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ പറഞ്ഞു.

Story highlights-P T Thomas MLA on sprinkler controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here