കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം പുറത്തുവിട്ടു. ഇതോടെ ജില്ലയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി ഭാര്യയോടൊപ്പം മാര്‍ച്ച് 22 പുലര്‍ച്ചെ 3.15നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ (EK564) ദുബായില്‍ നിന്നും ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 8.30 ഓടെ എത്തി. ബംഗളൂരു അന്താരാഷ്ട്ര എയര്‍പോര്‍ട്ട് അധികൃതരുടെ നിര്‍ദേശപ്രകാരം വിമാനത്തിലുള്ള മുഴുവന്‍ യാത്രക്കാരെയും മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കി. ഇതിനുശേഷം വൈകിട്ട് 3.35 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ (6E.7974) വൈകിട്ട് 5.15 ഓടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ഇവിടെ നിന്ന് എയര്‍പോര്‍ട്ട് ടാക്‌സി കാറില്‍ കുന്നുമ്മക്കര പയ്യത്തുരിലെ വീട്ടിലേക്ക് പോയി.
യാത്രയിലുടനീളം ഡ്രൈവര്‍ ഉള്‍പ്പെടെ എല്ലാവരും മാസ്‌ക് ധരിക്കുകയും, എ.സി. ഓഫാക്കി ഗ്ലാസ് താഴ്ത്തിയും, ആരോഗ്യവകുപ്പിന്റെ മറ്റ് നിര്‍ദേശങ്ങള്‍ പാലിച്ചുമാണ് യാത്ര ചെയ്തത്. രാത്രി 7.30 ഓടെ വീട്ടിലെത്തി പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.
ഏപ്രില്‍ 14ന് ദുബായിലുള്ള സഹപ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ച വിവരം മനസിലാക്കി ദിവസേന ബന്ധപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയുമായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം വടകര കൊവിഡ് കെയര്‍ സെന്ററില്‍ ആംബുലന്‍സില്‍ എത്തി സാമ്പിള്‍ നല്‍കി. ഇന്ന് സാമ്പിള്‍ പോസിറ്റീവ് ആണെന്ന് വിവരം ലഭിച്ച ഉടനെ തന്നെ ഇദ്ദേഹത്തെ വൈകീട്ട് 5. 30 ഓടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് ആംബുലന്‍സില്‍ മാറ്റുകയും ചെയ്തു. ഇപ്പോള്‍ നില തൃപ്തികരമാണ്.
Story Highlights: coronavirus, calicut. kozhikode,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here