Advertisement

സർവകലാശാല പരീക്ഷകൾ മെയ് 11 മുതൽ നടത്താൻ നിർദേശം

April 18, 2020
Google News 1 minute Read

സർവകലാശാല പരീക്ഷകൾ മെയ് 11 മുതൽ നടത്താൻ നിർദേശം. ഇതുസംബന്ധിച്ച് സാധ്യത തേടാൻ സർവകലാശാലകൾക്ക് നിർദേശം നൽകി. ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷ പൂർത്തിയാക്കണം. കേന്ദ്രീകൃത മൂല്യ നിർണയത്തിന് പകരം ഹോംവാലേഷ്വൻ ഏപ്രിൽ 20 ന് തുടങ്ങാം. ഓൺലൈൻ ക്ലാസുകൾ തുടങ്ങാനും നിർദേശം നൽകി. പരീക്ഷയെ കുറിച്ച് വിദ്യാർത്ഥികൾക്ക് കൃത്യമായ നിർദേശം നൽകണം. പരീക്ഷ നടത്തിപ്പിൽ ആരോഗ്യ വകുപ്പ് മാനദണ്ഡം പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

അതേസമയം, പരീക്ഷ നടത്തിപ്പും അധ്യയന നഷ്ടവും ക്രമീകരിക്കാൻ സംസ്ഥാന സർക്കാർ ആറംഗ സമിതി രൂപീകരിച്ചു. ആസൂത്രണ ബോർഡ് അംഗം ബി ഇക്ബാലാണ് സമിതി ചെയർമാൻ. എംജി സർവ്വകലാശാല വൈസ് ചാൻസിലർ സാബു തോമസ്, കേരള സർവകലാശാല പ്രോ വിസി അജയകുമാർ എന്നിവരാണ് അംഗങ്ങൾ.

Story highlight: University exams to be held May 11

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here