Advertisement

സംസ്ഥാനത്ത് 88 ഹോട്ട്‌സ്‌പോട്ടുകൾ; കർശന നിയന്ത്രണം തുടരും

April 19, 2020
Google News 0 minutes Read

സംസ്ഥാനത്ത് 88 തദ്ദേശഭരണ പ്രദേശങ്ങളെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച് സർക്കാർ. ഓറഞ്ച്, ഗ്രീൻ ജില്ലകളിലും ഹോട്ട്സ്പോട്ടുകൾ ഉണ്ട്. ഇവിടങ്ങളിൽ കർശന നിയന്ത്രണം തുടരുമെന്നും യാതൊരു ഇളവുകളും അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

കൊവിഡ് പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട്‌സ്പോട്ടുകൾ തയ്യാറാക്കിയത്.ഹോട്ട്‌സ്‌പോട്ടുകൾ ഒഴികെ ഓറഞ്ച് എ വിഭാഗത്തിലെ ജില്ലകളിൽ 24 മുതലും ഓറഞ്ച് ബി ജില്ലകളിൽ 20 മുതലും നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കും. റെഡ് കാറ്റഗറി ജില്ലകളിൽ ലോക്ക്ഡൗൺ കർശനമാക്കും.ഗർഭിണികൾ, ചികിത്സയ്ക്കായി എത്തുന്നവർ, ബന്ധുക്കളുടെ മരണ ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർ എന്നിവരൊഴികെ മറ്റാരെയും സംസ്ഥാന അതിർത്തി കടക്കാൻ അനുവദിക്കില്ല. അടിയന്തര ആരോഗ്യ കാര്യങ്ങൾ,ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ഡ്യൂട്ടിക്കെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക്അയൽ ജില്ലാ യാത്ര അനുവദിക്കും. ഡ്യൂട്ടിയിൽ ഇല്ലാത്തവർ ഈ അനുകൂല്യം ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കും.

നേരത്തെയുള്ള ഉത്തരവനുസരിച്ച് മാത്രമേ കടകൾക്ക് പ്രവർത്തിക്കാനാവൂ. ഗ്രീൻ കാറ്റഗറിയിലെ ജില്ലകളിലും ഇത് ബാധകമാണ്. മറ്റ് വ്യാപാരസ്ഥാപനങ്ങളും കടകളും പ്രവർത്തിക്കാൻ അനുവദിക്കില്ല.ഹോട്ട്‌സ്‌പോട്ടുകളിൽ കടകൾ, ബാങ്കുകൾ എന്നിവയുടെ പ്രവർത്തനം ലോക്ക്ഡൗൺ കാലത്തേതുപോലെയായിരിക്കും.

ഒരു ജില്ലയിലും ബസുകൾ ഉൾപ്പെടെ പൊതുഗതാഗതം അനുവദിക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലോക്ക്ഡൗൺ ഉത്തരവിൽ ഭേദഗതി വരുത്തി. ഹോട്ട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിൽ പ്രഭാത/സായാഹ്ന നടത്തം അനുവദിക്കും. എന്നാൽകൂട്ടനടത്തം അനുവദിക്കില്ല. പൊതുസ്ഥലങ്ങളിൽഎല്ലാവരും നിർബന്ധമായിമാസ്‌ക് ധരിക്കണമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

കാസർഗോഡ് 14, കണ്ണൂർ 19, വയനാട് 2, കോഴിക്കോട് 6, മലപ്പുറം 13, പാലക്കാട് 4, തൃശൂർ 3, എറണാകുളം 2, ഇടുക്കി 6, കോട്ടയം 1, പത്തനംതിട്ട 7, ആലപ്പുഴ 3,കൊല്ലം 5, തിരുവനന്തപുരം 3 എന്നിങ്ങനെയാണ് ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here