‘കുടിയേറ്റ തൊഴിലാളികളുടെ അന്തർസംസ്ഥാന യാത്ര അനുവദിക്കരുത്’; കേന്ദ്രസർക്കാർ

കുടിയേറ്റ തൊഴിലാളികളുടെ അന്തർസംസ്ഥാന യാത്ര അനുവദിക്കരുതെന്ന് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. കൊവിഡ് ഹോട് സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിൽ തിങ്കളാഴ്ച്ച മുതൽ ചില ഇളവുകൾ അനുവദിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഇത്തരമൊരു നിർദേശം. നിലവിൽ തൊഴിലാളികൾ എവിടെയാണോ കഴിയുന്നത് അവിടെ തന്നെ തുടരുന്നുവെന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉറപ്പ് വരുത്തണം.

ലോക്ക് ഡൗൺ കാലത്ത് വിവിധ സംസ്ഥാനങ്ങളിൽ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾ അതാത് സ്ഥലത്തെ അധികൃതർക്ക് മുമ്പിൽ രജിസ്റ്റർ ചെയ്യണമെന്നും കേന്ദ്രസർക്കാർ നിർദേശമുണ്ട്. ഈ തൊഴിലാളികൾക്ക് ചെയ്യാൻ സാധിക്കുന്ന ജോലികൾ അതാത് സ്ഥലത്ത് കണ്ടെത്തിക്കൊടുക്കണം. ലോക്ക് ഡൗണിനു മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങൾ ഇപ്പോൾ തൊഴിലാളികൾ കഴിയുന്ന സംസ്ഥാനത്തിനുള്ളിലാണെങ്കിൽ, അവിടെ തൊഴിലെടുക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നവരെ രോഗനിർണയ പരിശോധനയ്ക്ക് ശേഷം അതാത് സ്ഥലങ്ങളിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും കേന്ദ്ര സർക്കാർ നിർദേശിക്കുന്നു.

Story highlight: ‘Do not allow interstate travel of migrant workers’; Central Government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top