Advertisement

ശക്തമായ കാറ്റിലും മഴയിലും കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ വ്യാപക നാശ നഷ്ടം

April 19, 2020
Google News 3 minutes Read

ശക്തമായ മഴയിലും കാറ്റിലും കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ വ്യാപക നാശം. തലപ്പാലം പഞ്ചായത്തിലെ പൂവത്താണിയിൽ വീടുകളുടെ മേൽക്കൂര കാറ്റിൽ തകർന്നു. ഇതോടെ ലോക്ക് ഡൗണിൽ വരുമാനമില്ലാതായ കുടുംബങ്ങൾ വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താനാവാതെ പ്രതിസന്ധിയിലാണ്.

വേനൽ മഴയ്‌ക്കൊപ്പം വീശിയ ശക്തമായ കാറ്റിലാണ് തലപ്പാലം പഞ്ചായത്തിലെ മൂന്നാം വാർഡിൽ വീടുകളുടെ മേൽക്കൂര തകർന്നത്. ചെരിവ് ഏറിയ പ്രദേശമായ ഇവിടെ വീടുകളുടെ ഷീറ്റുകൾ പൂർണമായും പറന്നു പോയി. കുട്ടി അടക്കമുള്ള വടക്കേപറമ്പിൽ നാരായണന്റെ വീടിനാണ് കൂടുതൽ നാശ നഷ്ടം ഉണ്ടായത്. പഞ്ചായത്തിൽ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നാശ നഷ്ടങ്ങൾ വിലയിരുത്തി വരികയാണ്.

Stoy highlight: Due to strong winds and rains, widespread damage has been caused in the eastern parts of the Kottayam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here