‘ഈ കാലത്തെ നമ്മൾ ഒരുമിച്ച് നിന്ന് അതിജീവിക്കും’; കൊറോണ ബോധവത്കരണത്തിന് ചാക്യാർ കൂത്തുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്

കൊറോണ ബോധവത്കരണത്തിന് ചാക്യാർ കൂത്തുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്. ‘കാലം’ എന്ന് പേരിട്ടിരിക്കുന്ന കൂത്തിൽ ഈ കാലത്തെ നമ്മൾ ഒരുമിച്ച് നിന്ന് അതിജീവിക്കുമെന്ന സന്ദേശമാണ് നൽകുന്നത്. റൂറൽ ജില്ലാ പൊലീസ് മേധാവി കാർത്തിക്കാണ് നിർമാണം നിർവഹിച്ചിരിക്കുന്നത്.
https://www.facebook.com/ernakulamruralpolice/videos/364306827806211/
കൊറോണയ്‌ക്കെതിരായ ബോധവത്കരണത്തിന് നൂതന ആശയവുമായാണ് എറണാകുളം റൂറൽ പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. കാലം എന്ന പേരിൽ ചാക്യാർ കൂത്തിലൂടെയാണ് കൊറോണ ബോധവത്കരണം നടത്തുന്നത്. ഈ കെട്ട കാലവും നമ്മൾ അതിജീവിക്കുമെന്ന സന്ദേശം വീഡിയോ നൽകുന്നു. ഒപ്പം കൊറോണയ്‌ക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലും ചാക്യാർ കൂത്തിലൂടെ വ്യക്തമാക്കുന്നു.
റൂറൽ എസ്പി കാർത്തിക് നിർമാണം നിർവഹിച്ചിരിക്കുന്ന കൂത്ത് അവതരിപ്പിക്കുന്നത് എളവൂർ അനിൽ കുമാർ ആണ്. ഛായഗ്രഹണം ഹരികൃഷ്ണൻ. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് കാലം എന്ന ഈ കൂത്തിന് ലഭിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here