ഈലം വീണ്ടും അന്താരാഷ്ട്ര പുരസ്‌കാര നിറവിൽ

പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം ഇറ്റലിയിൽ നിന്നുള്ള ഫ്‌ളോറൻസ് അവാർഡ് നേടി. സംവിധായകനുള്ള സ്‌പെഷ്യൽ മെൻഷൻ പ്രൈസ് ആണ് ലഭിച്ചത്. നേരത്തെ ഹോളിവുഡിലെ ഗോൾഡൻ സ്റ്റേറ്റ് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിമിനുള്ള അവാർഡും ചിത്രം നേടിയിരുന്നു.

ലോകപ്രശസ്തമായ ചൈനീസ് തിയേറ്ററിൽ വച്ചായിരുന്നു ചലച്ചിത്ര മേള. ഇതുകൂടാതെ പോർട്ടോറിക്കോയിൽവച്ച് നടന്ന ബയമറോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവല്ലിലും ഏറ്റവും മികച്ച പരീക്ഷണ ചിത്രത്തിനുള്ള ജൂറി അവാർഡും ഈലം കരസ്ഥമാക്കിയിരുന്നു.

ഫ്‌ളോറൻസ് അവാർഡ് ഈലത്തിന് ലഭിക്കുന്ന പതിനാലാമത്തെ അന്താരാഷ്ട്ര പുരസ്‌കാരമാണ്. കൊറോണ പടർന്നുപിടിച്ചതിനാൽ അവാർഡ് ദാന ചടങ്ങ് ഓൺലൈൻ സ്ട്രീമിംഗ് വഴിയാണ് നടത്തിയത്. ഈഗോ പ്ലാനറ്റിന്റെ ബാനറിൽ ജയ മേനോൻ, ഷിജി മാത്യു ചെറുകര, വിനയൻ നായർ എന്നിവരാണ് ഈലം നിർമ്മിച്ചത്. ക്യാമറ തരുൺ ഭാസ്‌കരൻ. എഡിറ്റിംഗ് ഷൈജൽ പി. വി, സംഗീതം രമേശ് നാരായൺ. അജീഷ് ദാസന്റെ വരികൾ ആലപിച്ചത് ഷഹബാസ് അമൻ. പശ്ചാത്തല സംഗീതം ബിജിബാൽ. വസ്ത്രാലങ്കാരം സുനിൽ ജോർജ്. പിആർഒ എ എസ് ദിനേശ്, അഞ്ജു പീറ്റർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top