‘പി ഉബൈദിന്റെ നിയമനം ഉപകാര സ്മരണ’; മുഖ്യമന്ത്രിക്കെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം

സ്പ്രിംക്ലർ വിവാദം കത്തുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം. ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ജസ്റ്റിസ് പി ഉബൈദിനെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാനായി നിയമിച്ചതിലാണ് ആരോപണം.

ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധി പ്രസ്ഥാവം നടത്തിയത് പി ഉബൈദാണ്. ഇതുമായി ബന്ധപ്പെട്ടാണ് പുതിയ ആരോപണം. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിലെ ഉപകാര സ്മരണയാണ് പുതിയ നിയമനമെന്ന് പി ടി തോമസ് എംഎൽഎ ആരോപിച്ചു.

അതേസമയം, പ്രതിപക്ഷം അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നായിരുന്നു ജസ്റ്റിസ് പി ഉബൈദിന്റെ പ്രതികരണം. തന്റേത് രാഷ്ട്രീയ നിയമനമല്ല. ഹൈക്കോടതി തയ്യാറാക്കിയ പാനലിൽ നിന്നാണ് നിയമനം. പട്ടികയിലെ ഒന്നാം പേരുകാരനാണ് താൻ. ലാവ്‌ലിൻ കേസ് മാത്രമല്ല രമേശ് ചെന്നിത്തലയ്‌ക്കെതിരായ കേസിലും ഉമ്മൻ ചാണ്ടിക്കെതിരായ കേസിലും വിധി പറഞ്ഞിട്ടുണ്ട്. നിയമന ഉത്തരവ് ലഭിച്ചാൽ പദവി ഏറ്റെടുക്കുമെന്നും പി ഉബൈദ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top