കെ എം ഷാജിക്കെതിരായ വിജിലൻസ് അന്വേഷണം; ചുമതല ‘സിനിമാ താര’ത്തിന്

കെ.എം ഷാജി എം.എൽ.എയ്ക്കെതിരായ വിജിലൻസ് കേസിൻ്റെ അന്വേഷണ തലവൻ ഒരു സിനിമാ താരം കൂടിയാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്ത വി. മധുസൂദനനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ മധുസൂദനൻ കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയാണ് ഇദ്ദേഹം.

കെ.എം ഷാജി എം.എൽ.എയ്ക്കെതിരായ പരാതിയിൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയെയും അന്വേഷിക്കുകയാണ് ഈ ഉദ്യോഗസ്ഥനിപ്പോൾ. സിനിമയിൽ സി.ഐ ആണെങ്കിൽ യഥാർത്ഥ ജീവിതത്തിൽ ഡിവൈഎസ്പിയാണ് ഇദ്ദേഹം. വിജിലൻസിൻ്റെ കണ്ണൂർ യൂണിറ്റിൽ ഡിവൈഎസ്പിയായ വി മധുസൂദനൻ നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മയൂഖത്തിലായിരുന്നു തുടക്കം. തൊണ്ടിമുതലും ദൃക്സാക്ഷിയും, കക്ഷി അമ്മിണിപ്പിള്ള, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, എന്നി സിനിമകളിലും ചെറുവേഷങ്ങൾ ചെയ്തിട്ടുണ്ട്.

കുറ്റവും ശിക്ഷയും, തുറമുഖം എന്നീ ചിത്രങ്ങൾ പുറത്തിറങ്ങാനുമുണ്ട്. അഭിഭാഷകൻ കൂടിയായ മധുസൂദനൻ അടുത്ത മാസം പൊലീസ് സർവ്വീസിൽ നിന്ന് വിരമിക്കും. വിവാദമായ കേസ് വന്നതിനാൽ അഭിനയത്തിന് ഒരു ഇടവേള നൽകുകയാണ് ഈ ഉദ്യോഗസ്ഥൻ.

കെ.എം ഷാജിക്കെതിരായ അന്വേഷണം വേഗം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ നൽകണം. മധുസൂദനൻ്റെ അടുത്ത ലക്ഷ്യമിതാണ്.

Story Highlights: vigilance case against km shaji police officer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top