വയനാട് ജില്ലയില്‍ 1458 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 1,458 പേര്‍ കാലാവധി പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ ആകെ 8200 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി.
അതേസമയം, ഇന്ന് 49 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 5468 ആണ്. ആറ് പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 263 ആളുകളുടെ സാമ്പിളുകളില്‍ 258 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 1096 വാഹനങ്ങളിലായി എത്തിയ 1699 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
Story highlights-Wayanad, 1458 persons have completed their survalience period
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here