അങ്കമാലിയിൽ വാഹനാപകടം: ഒരു മരണം

അങ്കമാലിയിൽ വാഹനാപകടം. അങ്കമാലിയിലെ വേങ്ങൂരിൽ ഇന്ന് പുലർച്ചെയാണ് അപകടം സംഭവിക്കുന്നത്. അപകടത്തിൽ ഒരാൾ മരിച്ചു.

പാലക്കാട് കാവശേരി സ്വദേശി രൺദീപ് ആണ് മരിച്ചത്. 37 വയസായിരുന്നു. മൈസൂരിൽ നിന്ന് മൂവാറ്റുപുഴയ്ക്ക് തക്കാളിയുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. കേടായതിനെതുടർന്ന് നിർത്തിയിട്ട മറ്റൊരു ലോറിയുടെ പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടസമയത്ത് രൺദീപ് വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്നു. വാഹനത്തിൽ കുടുങ്ങിപ്പോയ ഇയാള ഒന്നര മണിക്കൂർ നേരത്തെ പരിശ്രമം കൊണ്ടാണ് പുറത്തെടുക്കാനായത്.

രണ്ടു ക്രയിൻ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രൈവർ അജിത് നിസാര പരിക്കുകളോടെ രക്ഷപെട്ടു.

Story Highlights- accident,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top