ബിന്ദു കൃഷ്ണ അറസ്റ്റിൽ

കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറസ്റ്റിൽ. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകാനാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

ലോക്ക്ഡൗൻ ലംഘിച്ച് കൂട്ടത്തോടെ എത്തിയതിനാണ് ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനുള്ളിൽ പ്രതിഷേധം നടക്കുകയാണ്.

ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് നടന്നും സൈക്കിളിലുമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിൽ എത്തിയത്.

മകന്റെ ഒപ്പമാണ് ബിന്ദു കൃഷ്ണ എത്തിയത്. അറസ്റ്റ് ചെയ്തപ്പോൾ മകനെ അവിടെ നിർത്തിയിട്ടാണ് ബിന്ദു കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തത്. മകനെ വീട്ടിൽ കൊണ്ടുപോയി ആക്കിയിട്ട് അറസ്റ്റിലേക്ക് നീങ്ങാമെന്ന് ബിന്ദു കൃഷ്ണയടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ പറഞ്ഞിട്ടും പൊലീസ് വഴങ്ങിയില്ലെന്ന് പ്രവർത്തകർ ആരോപിക്കുന്നു.

Story Highlights- Lock down,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top