Advertisement

ലോക്ക് ഡൗൺ ലംഘിച്ച് 250 കിലോമീറ്റർ യാത്ര; മന്ത്രി പോയത് സന്യാസിയെ കാണാൻ; വിവാദം

April 20, 2020
Google News 1 minute Read

ലോക്ക് ‍ഡൗൺ ലംഘിച്ചുള്ള മന്ത്രിയുടെ യാത്ര വിവാദമാകുന്നു. ഛത്തീസ്​ഗണ്ഡ് എക്സൈസ് മന്ത്രി കവാസി ലഖ്മയാണ് ലോക്ക് ഡൗൺ ലംഘിച്ച് 250 കിലോമീറ്റർ യാത്ര ചെയ്തത്. റായ്​ഗണ്ഡിലെ ഒരു സന്യാസിയെ കാണാനായിരുന്നു ലഖ്മയുടെ യാത്ര.

സംസ്ഥാന തലസ്ഥാനമായ റായ്പൂരിൽ നിന്ന് അകമ്പടിയോടെയായിരുന്നു ലഖ്മ റായ്​ഗണ്ഡിലേയ്ക്ക് പോയത്. വീട്ടിലിരുന്ന് മടുത്തു എന്നായിരുന്നു യാത്രയ്ക്ക് മന്ത്രി നൽകിയ ന്യായീകരണം. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ മുഖ്യ ലക്ഷ്യമെന്നും ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും വിശദീകരണം തേടിയ മാധ്യമപ്രവർത്തകരോട് ലഖ്മ പറഞ്ഞു.

ലോക്ക് ഡൗൺ നീക്കാൻ ജില്ലകൾ അഭ്യർത്ഥിച്ചാൽ അത് നടപ്പിലാക്കും. സംസ്ഥാനം കൊറോണ വൈറസിന്റെ പിടിയിലാണ്. ഡോക്ടർമാരും അധികൃതരും സാധാരണക്കാരുമുൾപ്പെടെയുള്ളവർ കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. യാത്ര വിവാദമായതോടെ സർക്കാർ മന്ത്രിയുടെ വിശദീകരണം തേടുമെന്നാണ് സൂചന.

Story highlights-Chhattisgarh Minister, Violates Lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here