Advertisement

അഴിമതി പുറത്തുകൊണ്ടുവന്നതിന് മാധ്യമപ്രവര്‍ത്തകനെ അതിക്രൂരമായി കൊലപ്പെടുത്തിയയാള്‍ പിടിയില്‍

January 7, 2025
Google News 3 minutes Read
Chhattisgarh Journalist Murder: Main Accused Suresh Chandrakar Arrested In Hyderabad

ഛത്തീസ്ഗഡില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി സുരേഷ് ചന്ദ്രാകര്‍ അറസ്റ്റില്‍.ഹൈദരാബാദില്‍ നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് അതിക്രൂരമായാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. (Chhattisgarh Journalist Murder: Main Accused Suresh Chandrakar Arrested In Hyderabad)

11 അംഗ പ്രത്യേകം അന്വേഷണസംഘ നടത്തിയ തിരച്ചിലിലാണ് മുഖ്യപ്രതിയായ കരാറുകാരന്‍ സുരേഷ് ചന്ദ്രാകറിനെ ഹൈദരാബാദില്‍ വച്ച് പിടികൂടിയത്.ഹൈദരാബാദിലെ ഡ്രൈവറുടെ വസതിയില്‍ സുരേഷ് ഒളിവില്‍ കഴിയുന്നതിനിടയിലാണ് പിടിയിലായത്. ഇയാളെ കണ്ടെത്താന്‍ പോലീസ് 200 സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുകയും 300 ഓളം മൊബൈല്‍ നമ്പറുകള്‍ നിരീക്ഷിക്കുകയും ചെയ്തു.

Read Also: എഎപി പറഞ്ഞത് സ്ത്രീകള്‍ക്ക് മാസം 2100 രൂപ നല്‍കുമെന്ന്, 2500 രൂപ വീതം നല്‍കുമെന്ന് കോണ്‍ഗ്രസ്; ഡല്‍ഹിയില്‍ വന്‍ വാഗ്ദാനങ്ങളുമായി പാര്‍ട്ടികള്‍

അതിക്രൂരമായാണ് മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രക്കാര്‍ കൊല്ലപ്പെട്ടതെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന് പോസ്റ്റ് റിപ്പോര്‍ട്ട്.തലയില്‍ 15 മുറിവുകള്‍ അടക്കം മറ്റെല്ലാ ശരീരഭാഗങ്ങളിലും ക്രൂരമായ വിധത്തില്‍ പരിക്കേല്‍പ്പിക്കപ്പെട്ടിരുന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.ഇരുമ്പു വസ്തു ഉപയോഗിച്ച് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഛത്തീസ്ഗഢിലെ ബസ്തര്‍ ഡിവിഷനില്‍ കരാറുകാരന്‍ സുരേഷ് ചന്ദ്രക്കറിന്റെ ഉടമസ്ഥതയിലുള്ള ഷെഡിലെ സെപ്റ്റിക് ടാങ്കില്‍ കഴിഞ്ഞയാഴ്ചയാണ് മുകേഷ് ചന്ദ്രാകറിന്റെ മൃതദേഹം കണ്ടെത്തിയത്.120 കോടിയുടെ റോഡ് നിര്‍മാണപദ്ധതിയിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Story Highlights : Chhattisgarh Journalist Murder: Main Accused Suresh Chandrakar Arrested In Hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here