സെപ്തംബറിൽ സിപിഎൽ ഉണ്ട്; ഐപിഎൽ നടത്താൻ അനുവദിക്കില്ലെന്ന് കരീബിയൻ പ്രീമിയർ ലീഗ് സിഇഒ

സെപ്തംബറിൽ ഐപിഎൽ നടത്താൻ അനുവദിക്കില്ലെന്ന് കരീബിയൻ പ്രീമിയർ ലീഗ് സിഇഒ പെറ്റെ റസൽ. സെപ്തംബർ സിപിഎൽ നടക്കാനുള്ള സമയമാണെന്നും ആ സമയത്ത് ഐപിഎൽ നടത്തുന്നതിനായി ലീഗ് മാറ്റിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് ബാധയെ തുടന്ന് മാറ്റിവച്ച ഐപിഎൽ സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾ ഉയരുന്നതിനിടെയാണ് റസൽ ഇക്കാര്യം അറിയിച്ചത്.

“ബിസിസിഐയുടെ ശക്തി നമുക്കറിയാം. എന്നാല്‍ എന്താണ്‌ മറ്റ്‌ ലീഗുകളും കളിക്കാരും ചെയ്യുന്നത്‌ എന്താണെന്ന് പരിഗണിക്കണം. വിന്‍ഡിസിന്റെ എല്ലാ താരങ്ങളേയും ഐപിഎല്ലിന്‌ വേണ്ടിവന്നേക്കാം. എന്നാല്‍ ഈ സഹതാരങ്ങള്‍ സിപിഎല്ലിൽ കളിക്കുമ്പോള്‍ അവര്‍ക്ക്‌ ഐപിഎല്ലില്‍ കളിക്കുക എന്നത്‌ ബുദ്ധിമുട്ടാവും. ബിസിസിഐ അവരുടേതായ മറ്റൊരു സമയം ഐപിഎല്‍ നടത്താന്‍ തെരഞ്ഞെടുക്കണം.”- റസൽ പറഞ്ഞു.

നേരത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു കൊണ്ട് രാജ്യത്ത് ഗുരുതരാവസ്ഥ ഉണ്ടായില്ലെന്നും മറിച്ചായിരുന്നു എങ്കിൽ ബ്രിട്ടണിൻ്റെ അവസ്ഥ ഉണ്ടായേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷിതമാണെങ്കിൽ സിപിഎൽ നടത്തും. മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ ഐപിഎൽ അനിശ്ചിതമായി മാറ്റിവച്ചതിനു പിന്നാലെയാണ് സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ ലീഗ് നടത്തുമെന്ന റിപ്പോർട്ടുകൾ ഉയർന്നത്. ഒക്ടോബറിൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിനു മുൻപ് ഐപിഎൽ സീസൺ തീർക്കണമെന്ന് ബിസിസിഐ കണക്കുകൂട്ടുന്നുണ്ട്. ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പ് ഒക്ടോബർ 18 നാണ് ആരംഭിക്കുക.

ജൂലായ് മാസത്തിൽ, അടച്ചിട്ട സ്റ്റേഡിയങ്ങളിൽ ഐപിഎൽ നടത്തുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണം ഇല്ല.

Story Highlights: CPL CEO Russell says potential IPL clash doesn’t make sense

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top