Advertisement

പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

April 20, 2020
Google News 1 minute Read

അന്താരാഷ്ട്ര വിമാനസർവീസ് തുടങ്ങിയാൽ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ. കൊവിഡ് ടെസ്റ്റ് നെഗറ്റീവായവർ ക്വാറന്റീൻ സൗകര്യം ഒരുക്കാനായി നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വിസിറ്റിംഗ് വിസയിൽ കാലാവധി കഴിഞ്ഞവരേയും വയോജനങ്ങളേയും ഗർഭിണികളേയും തിരിച്ചെത്തിക്കാൻ മുൻഗണന നൽകുമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.

ലോക്ക്ഡൗൺ കഴിഞ്ഞാൽ ആദ്യ 30 ദിവസത്തിനുള്ള മൂന്നു മുതൽ അഞ്ചര ലക്ഷം വരെ പ്രവാസികൾ തിരിച്ചെത്തുമെന്നാണ് കണക്ക്. തിരികെയെത്തുന്നവർ വിദേശത്ത് കൊവിഡ് ടെസ്റ്റിനു വിധേയമാകണം. ടെസ്റ്റ് നെഗറ്റീവായവർ നോർക്കയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വിസിറ്റിംഗ് വിസയിൽ കാലാവധി കഴിഞ്ഞ് വിദേശത്തുള്ളവർക്കും വയോജനങ്ങൾക്കും ഗർഭിണികൾക്കും മുൻഗണന നൽകും. മടങ്ങുന്നതിന് എത്രദിവസം മുമ്പ് ടെസ്റ്റ നടത്തണമെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കും. എയർപോർട്ട് അതോറിറ്റിയുമായും വിമാനകമ്പനികളുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തും. അമിത വിമാന നിരക്ക് ഈടാക്കരുതെന്ന് വിമാനകമ്പനികൾക്ക് നിർദ്ദേശം നൽകി. വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം രോഗലക്ഷണമില്ലാത്തവരെ വീടുകളിൽ 14 ദിവസത്തെ ക്വാറന്റയിനിലാക്കും. സ്വീകരിക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ വരേണ്ടതില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.

രോഗലക്ഷണങ്ങളുള്ളവരെ ക്വാറന്റീൻ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ പ്രവേശിപ്പിക്കും. ഇവരുടെ ലഗേജും ഇവിടെ തന്നെ സൂക്ഷിക്കും. റെയിൽവേ യാത്രക്കാർക്ക് സ്‌ക്രീനിംഗ് നടത്താൻ റെയിൽവേയുമായി ചർച്ച നടത്തും. ഈ നിർദേശങ്ങൾ നടപ്പാക്കാനായി ആഭ്യന്തര അഡീഷണൽ ചീഫ്സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ചിട്ടുണ്ട്.

Story highlight: Government issues guidelines for NRIs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here