സ്പ്രിംക്ലർ കരാറിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങും; മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് കെ മുരളീധരൻ

വിവാ​ദമായ സ്പ്രിംക്ലർ കരാറിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് കെ മുരളീധരൻ എം പി. ലോക്ക് ഡൗൺ കഴിഞ്ഞായിരിക്കും സമരം സംഘടിപ്പിക്കുക. വിവാദത്തിൽ മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.

കരാറിന്റെ വസ്തുതകൾ പുറത്ത് കൊണ്ടുവരാൻ സിബിഐ അന്വേഷണം നടത്തണം. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഏതറ്റംവരെയും പോകുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

അതേസമയം, സ്പ്രിംക്ലര്‍ വിവാദത്തിൽ സിപിഐഎം കേന്ദ്ര നേതൃത്വം റിപ്പോർട്ട് തേടി. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടും കേരള ഘടകത്തിന്റെ നിലപാടും അറിയിക്കണമെന്നാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്‌. നേരത്തേ വിവാദം വിശദീകരിച്ച് പാർട്ടി സംസ്ഥാന നേതൃത്വം അറിയിച്ചത് സർക്കാരിന്റെ നിലപാടായിരുന്നു. ഇതിന് പുറമേ പാർട്ടി നിലപാടും വ്യക്തമാക്കണമെന്നാണ് നിർദേശം.

Story highlights-k muralidharan against ldf government on sprinkler deal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top