മാർഗനിർദേശങ്ങൾ ലംഘിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകി; കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കേന്ദ്രം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ലംഘിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കേരളം ഇളവ് പ്രഖ്യാപിച്ചുവെന്ന് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഭക്ഷണശാലകൾ, കച്ചവട സ്ഥാപനങ്ങൾ, ബാർബർ ഷോപ്പുകൾ, വാഹനങ്ങൾ എന്നിവ അനുവദിക്കുന്നത് വഴി കേരളം ലോക്ക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടുത്തുകയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. രാജ്യത്തെ സംസ്ഥാനങ്ങളെ രോഗവ്യാപനത്തിന്റെ തോത് അടിസ്ഥാനമാക്കി പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളം വരുന്ന അതേ വിഭാഗത്തിൽ പെടുന്ന മറ്റുചില സംസ്ഥാനങ്ങളും സമാന ഇളവുകൾക്കായി ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് കേന്ദ്രം പറയുന്നു.
ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ അവശ്യ വസ്തുക്കളല്ലാത്ത വ്യാപാര സ്ഥാപനങ്ങൾ തുറക്കാനും, രോഗ വ്യാപനം വേഗത്തിലാക്കാൻ സാധ്യതയുള്ള ബാർബർ ഷോപ്പ് പോലുള്ള സ്ഥാപനങ്ങൾ തുറക്കുന്നതിന് അനുമതി നൽകാൻ സംസ്ഥാനങ്ങൾക്കാകില്ല. പുസ്തകശാലകൾ തുറക്കുന്നതും ചട്ടലംഘനമാണെന്ന് കേന്ദ്രം പറയുന്നു.
കേന്ദ്ര ചട്ടങ്ങൾ മറികടന്ന് കേരളം പുറപ്പെടുവിച്ച എല്ലാ ഇളവികളും പിൻവലിക്കണമെന്നാണ് കേന്ദ്രം ഉത്തരവിട്ടിരിക്കുന്നത്.
Story Highlights- lock down,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here