ലോക്ക് ഡൗണിൽ സായുധസേന വിന്യാസം ആവശ്യപ്പെട്ട് ഹർജി സുപ്രിംകോടതിയിൽ

ലോക്ക് ഡൗണിന്റെ ഫലപ്രദമായ നടത്തിപ്പിന് സായുധസേന വിന്യാസം വേണമെന്ന് ആവശ്യവുമായി സുപ്രിംകോടതിയിൽ ഹർജി. ലോക്ക്ഡൗണിൽ സായുധസേനയെ വിന്യസിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യവുമായി ഹർജി സമർപ്പിച്ചിരിക്കുന്നത് കെ ആർ ഷെനോയ് ആണ്.
കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ മികച്ച രീതിയിൽ ലോക്ക് ഡൗൺ നടപ്പാക്കണം. അതിനാല്‍ ഓരോ സംസ്ഥാനത്തും സേനാവിന്യസം വളരെ അത്യാവശ്യമാണ്. രാജ്യത്തെ പൗരന്മാർക്കായി പെട്ടെന്ന് സേനയെ വിന്യസിക്കണമെന്നാണ് അപേക്ഷകൻ ഹർജിയിൽ പറയുന്നത്. ലോക്ക് ഡൗണിൽ ആരോഗ്യപ്രവർത്തകരെയും പൊലീസുകാരെയും ചില സംസ്ഥാനങ്ങളിൽ ജനക്കൂട്ടം മർദിച്ചിരുന്നു. ഹർജിയിൽ മാർഗ നിർദേശങ്ങൾ തയാറാക്കുന്നതിനും, മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കാനും അധികാരികളോട് നിർദേശിക്കണമെന്നും ആവശ്യമുണ്ട്. ലോക്ക് ഡൗൺ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാൻ സിബിഐ അല്ലെങ്കിൽ എൻഐഎക്ക് നിർദേശം നൽകണം. കൊവിഡ് അധികമായി റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിൽ സ്വദേശത്തേക്ക് മടങ്ങണമെന്ന ആവശ്യവുമായി ആൾകൂട്ടങ്ങളുണ്ടാകുന്ന സാഹചര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
lock down, sc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here