കയറിൽ കുരുങ്ങിയ കുഞ്ഞുമായി പശു ഓടി; ഒന്നര വയസുകാരി മരിച്ചു

പശുവിന്റെ കയറിൽ കുരുങ്ങി പരുക്കേറ്റ കുഞ്ഞ് മരിച്ചു. തിരുവനന്തപുരം പാറശ്ശാല അയിര വെളിയങ്കോട്ടുകോണം മേക്കേതട്ട് വീട്ടിൽ രാജേഷിന്റെയും ഷൈനിയുടെയും മകൾ സൈറയാണ് മരിച്ചത്. ഒന്നര വയസായിരുന്നു. പരുക്കേറ്റ കുഞ്ഞിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു.
ഇന്നലെയായിരുന്നു സംഭവം. വീടിനടുത്തുള്ള ബന്ധുവീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു സൈറ. ഓടി വന്ന പശുവിന്റെ കയറിൽ കുരുന്ന് കുരുങ്ങുകയായിരുന്നു. കുഞ്ഞിനെയും കൊണ്ട് പശു ഓടി. ബന്ധുക്കളുടെ കൺമുന്നിൽ വച്ചായിരുന്നു പശു കയറിൽ കുരുങ്ങിയ കുഞ്ഞുമായി ഓടിയത്.
സൈറയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. പശുവിന്റെ കയറിൽ കുരുങ്ങിയത് മൂലമുണ്ടായ പരുക്കാണ് കുഞ്ഞിന്റെ മരണകാരണമെന്ന് ബന്ധുക്കൾ പൊഴിയൂർ പൊലീസിന് മൊഴി നൽകി.
Story highlights-child death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here