സംസ്ഥാനത്തൊട്ടാകെ 19945 ക്യാമ്പുകളിലായി 3,53,606 അതിഥി തൊഴിലാളികള്‍

സംസ്ഥാനമൊട്ടാകെ നിലവില്‍ 19945 ക്യാമ്പുകളിലായി 3,53,606 അതിഥി തൊഴിലാളികള്‍ താമസിക്കുന്നുവെന്ന് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് അറിയിച്ചു. ലേബര്‍ ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍മാരായ അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും ഇന്ന് 215 ക്യാമ്പുകള്‍ സന്ദര്‍ശിച്ചതായും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

തൊഴിലാളികള്‍ക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം മുതലായവ ഉറപ്പ് വരുത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടം മുഖേന ഏര്‍പ്പെടുത്തിയ കമ്യൂണിറ്റി കിച്ചണ്‍ വക ഭക്ഷണവും വിതരണം ചെയ്തിട്ടുണ്ട്.

സന്ദര്‍ശിച്ച ക്യാമ്പുകളില്‍ തൊഴിലാളികള്‍ക്ക് ആര്‍ക്കും തന്നെ മാനസിക പിരിമുറുക്കമോ വ്യാകുലതയോ ഉളളതായി കാണാന്‍ കഴിഞ്ഞില്ല. അത്തരം പരാതികളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ പാലിക്കേണ്ടതായ ആരോഗ്യസുരക്ഷാ, വ്യക്തിശുചിത്വ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥ സംഘം നല്‍കുകയും അവര്‍ അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top