കണ്ണൂരിൽ ലോക്ക് ഡൗൺ ലംഘിച്ച് നമസ്‌കാരം; നാല് പേർ അറസ്റ്റിൽ

കണ്ണൂരിൽ ലോക്ക് ഡൗൺ ലംഘിച്ച് നമസ്‌കാരം. ന്യൂ മാഹിയിലാണ് സംഭവം. ഉസ്താദ് അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ 14 ദിവസത്തെ നിരീക്ഷണത്തിനായി ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി.

ന്യൂമാഹി പെരിങ്ങാടിയിലെ മമ്മി മുക്ക് ജുമാ മസ്ജിദിലാണ് ചൊവ്വാഴ്ച രാവിലെ അഞ്ചോടെ നിസ്‌കാരം നടന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രഹസ്യമായി ഇവിടെ പ്രാർത്ഥന നടക്കുന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ന്യൂമാഹി പൊലീസ് നടത്തിയപരിശോധനയിലാണ് എട്ട് പേർ പ്രാർത്ഥന നടത്തുന്നത് കണ്ടത്. ഇവരിൽ നാല് പേർ ഓടി രക്ഷപ്പെട്ടു.

പൊന്ന്യം വെസ്റ്റിലെ നാമത്ത് മുക്കിൽ റഹ്മത്ത് മൻസിലിലെ ഷമ്മാസ് (23), പെരിങ്ങാടി ഷംനാസിൽ നൗഷാദ് (30), പെരിങ്ങാടി പുത്തൻപുരയിൽ പി. ഉമ്മർ (60), പെരിങ്ങാടി റഹ്മത്ത് ഹൗസിൽ ഇ.പി.സക്കറിയ (62) എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെയാണ് ലോക്ക് ഡൗൺ നിയമ ലംഘനത്തിനെതിരെ കേസെടുത്തത്. തുടർന്ന് 108 ആംബുലൻസിൽ നാല് പേരെയും കണ്ണൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top