Advertisement

കേന്ദ്രം അനുകൂല നിലപാടെടുത്താല്‍ ഉപഭോക്താക്കളുടെ വൈദ്യുതി ഫിക്സഡ് ചാര്‍ജ് കേരളം ഒഴിവാക്കും: മുഖ്യമന്ത്രി

April 21, 2020
Google News 2 minutes Read

കേന്ദ്ര വൈദ്യുതി നിലയത്തില്‍ നിന്നുള്ള വൈദ്യുതിക്ക് ഫിക്സഡ് ചാര്‍ജ് ഒഴിവാക്കി നല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അനുകൂല നിലപാടെടുത്താല്‍ ഉപഭോക്താക്കളുടെ ഫിക്സഡ് ചാര്‍ജ് ഒഴിവാക്കാന്‍ പിന്നീട് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ എല്‍ടി, എച്ച്ടി, ഇഎച്ച്ടി വൈദ്യുതി കണക്ഷനുള്ള ഫിക്സഡ് ചാര്‍ജ് ആറ് മാസത്തേക്ക് കേരളം ഒഴിവാക്കി. കുടിശിക സര്‍ ചാര്‍ജ് 18 ല്‍ നിന്ന് 12 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യം വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിയന്തരസാഹചര്യത്തില്‍ ഉപയോഗിക്കാന്‍ പൊതുമരാമത്ത് വകുപ്പ് 2,26,969 കിടക്കകള്‍ ഒരുക്കുമെന്നും നിലവില്‍ 1,40688 എണ്ണം ഉപയോഗയോഗ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്ന് നല്‍കുന്നതിന് ഹോമിയോ വകുപ്പിന് അനുമതി നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Story Highlights- lockdown, coronavirus, Kerala will cut power tariff for consumers: CM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here