എറണാകുളം ജില്ലയിലെ ഹോട്ട് സ്‌പോട്ട് അതിർത്തികൾ ഉടൻ അടയ്ക്കും : ഡിസിപി പൂങ്കഴലി

എറണാകുളം ജില്ലയിലെ ഹോട്ട് സ്‌പോട്ടായ കൊച്ചി നഗരസഭയുടെയും, മുളവുകാട് പഞ്ചായത്തിന്റേയും അതിർത്തികൾ അടയ്ക്കാൻ തീരുമാനം. അതിർത്തികൾ ഉടൻ അടയ്ക്കുമെന്ന് കൊച്ചി ഡിസിപ പൂങ്കുഴലി 24 നോട്.

ഇന്ന് രാവിലെയാണ് കേരളത്തിലെ ഹോട്ട്‌സ്‌പോട്ടുകളുടെ പുതിയ പട്ടിക പുറത്തുവരുന്നത്. ഇത് പ്രകാരം രണ്ട് ഹോട്ട്‌സ്‌പോട്ടുകളാണ് കൊച്ചിയിലുള്ളത്. കൊച്ചി നഗരസഭയുടെയും, മുളവുകാട് പഞ്ചായത്തും. ഈ രണ്ട് പ്രദേശങ്ങളുടേയും അതിർത്തികൾ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി അടയ്ക്കാനാണ് നിർദേശം.

Read Also : ഹോട്ട്‌സ്‌പോട്ടുകളിൽ മാറ്റം; സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകൾ ഇങ്ങനെ

അതേസമയം, ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് കൊച്ചി നഗരത്തിൽ ഇന്നും കൂടുതൽ വാഹനങ്ങളും, ആളുകളും പുറത്തിറങ്ങി. ഇതോടെ കൊച്ചി ഡിസിപി ജി. പൂങ്കുഴലി നേരിട്ടെത്തി പരിശോധന നടത്തി. അനാവശ്യമായി പുറത്ത് ഇറങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തു.

ജില്ലയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് യാതൊരു ഇളവും നൽകേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top