കൊവിഡ്: ബ്രിട്ടനിൽ കൊച്ചി സ്വദേശി മരിച്ചു

കൊവിഡ് ബാധിച്ച് ബ്രിട്ടനിൽ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി മൂഞ്ഞേലി സെബി ദേവസി(49)യാണ് മരിച്ചത്. സതാംപ്റ്റൺ ജനറൽ ആശുപത്രിയിലാണ് അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

യുഎഇയിൽ ഇന്നലെ രണ്ട് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഒറ്റപ്പാലം മുളഞ്ഞൂർ നെല്ലിക്കുറുശി സ്വദേശി അഹ്മദ് കബീർ (47), പത്തനംതിട്ട തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ഇതോടെ യുഎഇയിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top