പൊലീസ് ജീപ്പിന് കൈകാട്ടി നിർത്തി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായം നൽകി വയോധിക

തന്റെ കൈവശമുണ്ടായിരുന്ന സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി വയോധിക. കൊല്ലം ചവറ അരിനല്ലൂർ കല്ലുംപുറത്ത് ലളിതമ്മയാണ് 5,101 രൂപ കൊവിഡിന് എതിരായ സംസ്ഥാന സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകിയത്. പൊലീസ് ജീപ്പിന് കൈകാട്ടി നിർത്തി സംഭാവന നൽകാൻ താൽപര്യമുണ്ടെന്ന കാര്യം ലളിതമ്മ അറിയിക്കുകയായിരുന്നു.

ചവറയിൽ പട്രോളിംഗിനിറങ്ങിയ പൊലീസ് ജീപ്പിന് മുൻപിലാണ് ലളിതമ്മ കൈകാട്ടിയത്. ജീപ്പ് നിർത്തിയതോടെ തനിക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകാൻ താത്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.

തിരികെ വരാമെന്ന് ഉറപ്പു നൽകി പോയ പൊലീസ് ലളിതമ്മയെ തേടിയെത്തി. ലളിതമ്മ നൽകിയ 5,101 രൂപ സംഭാവനയായി വാങ്ങുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർ ആർ രാജേഷ് കുമാറാണ് തുക ഏറ്റുവാങ്ങിയത്. കശുവണ്ടി തൊഴിലാളിയാണ് ലളിതമ്മ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top