ലോക്ക്ഡൗൺ കാലം സർഗാത്മകമാക്കി കോട്ടക്കലിലെ മലബാർ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ

ലോക്ക്ഡൗൺ ആയി മാറിയ അവധിക്കാലത്തെ, കരുതലോടൊപ്പം ആഘോഷമാക്കി മാറ്റുകയാണ് മലപ്പുറം കോട്ടക്കലിലെ മലബാർ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ. വീടുകളിൽ ഒതുങ്ങിക്കൂടേണ്ടി വന്ന വിദ്യാർത്ഥികളുടെ വിനോദങ്ങൾ ദൃശ്യാവിഷ്‌കാര സഹിതം പങ്കുവയ്ക്കാൻ വേദിയൊരുക്കുകയാണ് സ്‌കൂളിലെ അധ്യാപകർ. കൃഷി, പാചകം, ബോധവത്കരണം,കരകൗശല വസ്തു നിർമാണം തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ് വിഡിയോകളിലുള്ളത്.

മലപ്പുറം കോട്ടക്കലിലെ മലബാർ ഇംഗ്ലീഷ് സ്കൂളാണ് ലോക്ക്ഡൗൺ കാലത്ത് വീടുകളിൽ കഴിയേണ്ടിവരുന്ന തങ്ങളുടെ കുരുന്നുകൾക്ക് മാനസികോല്ലാസത്തിനായി വേദിയൊരുക്കിയത്. യുകെജി മുതൽ ഹൈസ്കൂൾ തലം വരെയുള്ള വിദ്യാർത്ഥികളുടെ അവധിക്കാല പ്രവർത്തനങ്ങളും വിനോദങ്ങളെയും വിഡിയോ ചിത്രീകരിച്ച് ‘സ്റ്റേ ഹോം ഡേയ്സ്’ എന്ന പേരിൽ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കുകയാണ് അധ്യാപകർ.

സ്കൂൾ സോഷ്യൽ മീഡിയ ഡെസ്കിന്റെ നേതൃത്വത്തിലാണ് പരിപാടി.വീട്ടു പറമ്പിലെ കൃഷി കാര്യങ്ങൾ, കൊവിഡ് ജാഗ്രത സന്ദേശം, മാസ്ക്, ഹാൻഡ് വാഷ് നിർമാണ രീതി,പാചക പരീക്ഷണം തുടങ്ങി ഓല മെടയൽ വരെയുള്ള വ്യത്യസ്ത പ്രവർത്തനങ്ങളുടെ വീഡിയോകൾ ഇതിനോടകം ജനശ്രദ്ധ നേടി. വേദി ലഭിച്ചതോടെ കാലവൈഭവം കൊണ്ട് വിദ്യാർത്ഥികൾ ഞെട്ടിച്ചതിന്റെ സന്തോഷത്തിലാണ് അധ്യാപകരും.

Story Highlights: coronavirus, lock down,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top