ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം പാലക്കാട്  വീണ്ടും കൊറോണ സ്ഥിരീകരണം

ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം പാലക്കാട്  വീണ്ടും കൊറോണ സ്ഥിരീകരണം. ജില്ലയിൽ ഇന്ന് ആകെ പേർക്ക് കൂടിയാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. പാലക്കാട് സ്വദേശികളായ നാലു പേർക്കും മലപ്പുറം സ്വദേശിയായ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം ഏഴായി മാറി. ഇന്ന് രോഗം സ്ഥിരീകരിച്ച മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി പാലക്കാട്‌ ജില്ലാ ആശുപത്രിയിലാണ് ചികിത്സയില്‍ ഉള്ളത്.

കഞ്ചിക്കോട് ജോലി ചെയ്യുന്ന യുപി സ്വദേശി, ഷാർജയിൽ നിന്നെത്തിയ കാവിൽപ്പാട് സ്വദേശി, എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ വിളയൂർ സ്വദേശി, സേലത്ത് ലോറി ഡ്രൈവറായ കുഴൽമന്ദം സ്വദേശി എന്നിവർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്ത്. ഇതിനു പുറമേ മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞ ഒതുക്കുങ്ങള്‍ സ്വദേശിയും പാലക്കാട്‌ ജില്ലാ ആശുപത്രിയില്‍ തന്നെ ആണ് ചികിത്സയില്‍ കഴിയുന്നത്. ഇയാള്‍ തമിഴ്നാട്ടില്‍ നിന്ന് ലോറിയില്‍ വരുമ്പോള്‍ കല്ലടിക്കോട് വെച്ച് പിടികൂടി നിരീക്ഷണ കേന്ദ്രത്തിലാക്കുകയായിരുന്നു.

ഇതോടെ രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഏഴായി മാറി. ഇതുവരെ ആറു പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടിരുന്നു. രോഗബാധ സ്ഥിരീകരിച്ചവരുടെ സഞ്ചാരപാതയും സമ്പർക്ക പട്ടികയു, തയ്യാറാക്കി വരികയാണ്. അതിനു ശേഷം മാത്രമേ ഹോട്ട് സ്പോട്ട് പട്ടിക പുതുക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുകയുള്ളൂ എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മാർച്ച് 25 ന് രോഗം സ്ഥിരീകരിച്ച കോട്ടോപ്പാടം സ്വദേശി, ഈ മാസം 13ന് രോഗം സ്ഥിരീകരിച്ച ചാലിശ്ശേരി സ്വദേശി എന്നിവരാണ് ചികിത്സയിൽ കഴിയുന്ന മറ്റു രണ്ടുപേർ. എല്ലാ രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Story Highlights: palakkad 5 more corona cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top