എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതി ലോക്ക് ഡൗണിനു ശേഷം തീരുമാനിക്കും; പൊതുവിദ്യാഭ്യാസ വകുപ്പ്

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതി ലോക്ക് ഡൗണിനു ശേഷം തീരുമാനിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്്. പരീക്ഷ ഭവൻ നടത്തുന്ന എല്ലാ പരീക്ഷകളുടേയും തീയതി സംബന്ധിച്ച് ലോക്ക്് ഡൗണിനു ശേഷം തീരുമാനമെടുക്കും. മേയ് 11 മുതൽ സർവകലാശാല പരീക്ഷ നടത്താനുള്ള തീരുമാനത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസ തിരുത്തി.

ഇന്നു ചേർന്ന ക്യൂഐപി യോഗത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തെങ്കിലും തീരുമാനമെടുത്തില്ല. ലോക്ക്ഡൗൺ കഴിഞ്ഞ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് ധാരണയിലെത്തി. ലോക്ക് ഡൗണിനു ശേഷവും ഹോട്ട്സ്പോട്ടുകളുണ്ടെങ്കിൽ അതും കണക്കിലെടുക്കും.

മാത്രമല്ല, ഗൾഫ് മേഖലയിലെ ലോക്ക് ഡൗണും പരിഗണിക്കും. പരീക്ഷാഭവൻ നടത്തുന്ന എല്ലാ പരീക്ഷകളിലും തീരുമാനം ലോക്ക് ഡൗണിനുശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ. പ്രൈമറി അധ്യാപകർക്ക് അഞ്ച് ദിവസത്തെ പരിശീലനം നൽകാൻ തീരുമാനിച്ചു. ഇതിന്റെ സ്ഥലം സമയം എന്നിവ സംബന്ധിച്ച് അധ്യാപക സംഘടനകളുമായി ചർച്ച നടത്തും. അധ്യാപകർക്ക് ഓൺലൈൻ പരിശീലനം നൽകും. ഇതിനിടെ, മേയ് 11 മുതൽ സർവകലാശാല പരീക്ഷ നടത്താനുള്ള തീരുമാനത്തിൽ നിന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് പിന്മാറി. 11 മുതൽ ഒരാഴചകൊണ്ട് പരീക്ഷ നടത്താനായിരുന്നു നേരത്തെയുള്ള നിർദേശം.

എന്നാൽ, സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് നിയന്ത്രണങ്ങൾ നീക്കിയശേഷം ഉചിതമായ തീയതിയിൽ പരീക്ഷ നടത്തിയാൽ മതിയെന്നാണ് പുതിയ നിർദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top