കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ചത് ഓസ്‌ട്രേലിയയിൽ നിന്നെത്തിയ 65കാരിക്ക്

വിദേശത്ത് നിന്ന് ഡൽഹിലെത്തിയ ശേഷം കേരളത്തിലേക്കെത്തിയ കോട്ടയം സ്വദേശികളായ ദമ്പതിമാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷമാണ് ഇവർ കേരളത്തിലേയ്ക്ക് കാറിൽ എത്തിയത്. ഇടുക്കി നെടുങ്കണ്ടത്ത് നീരീക്ഷണത്തിൽ കഴിയവെയാണ് 65 കാരിക്ക് കൊവിഡ് സ്ഥിരികരിച്ചത്.

കോട്ടയം പാലാ സ്വദേശികളായ ദമ്പതികൾ ഓസ്‌ട്രേലിയിൽ നിന്ന് മാർച്ച് 21 നാണ് ഡൽഹിയിലെത്തിയത്. 14 ദിവസത്തെ നീരീക്ഷണത്തിന് ശേഷം സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ഏപ്രിൽ പതിമൂന്നാം തീയതി വാടക കാറിൽ ഇവർ കേരളത്തിലേക്ക് തിരിച്ചു. പതിനാറിന് ഇടുക്കി കമ്പംമേട് ചെക്ക് പോസ്റ്റിൽവച്ച് പൊലീസ് കാർ തടയുകയും കളക്ടറുടെ നിർദേശപ്രകാരം നെടുങ്കണ്ടത്തെ ചോറ്റുപാറ കൊവിഡ് കെയർ സെന്ററിൽ നീരീക്ഷണത്തിലാക്കുകയും ചെയ്തു.

യാത്രയിൽ ബ്രഡും കുപ്പിവെള്ളവും മാത്രം ഭക്ഷണമാക്കിയിരുന്ന ഇവർ കമ്പംമേട്ടിലെത്തുമ്പോൾ അവശരായിരുന്നു. പതിനേഴാം തീയതിയാണ് ഇരുവരുടെയും സ്രവം പരിശോധനയ്ക്കയച്ചത്. 65 വയസായ ഭാര്യയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഭർത്താവിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. രോഗം സ്ഥരീകരിച്ചയാളെ കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top