ആലപ്പുഴ ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

ആലപ്പുഴ ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈലിനാണ് (24) പരുക്കേറ്റത്. അക്രമത്തിന് പിന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഡിവൈഎഫ്‌ഐക്കാർ ഫേസ്ബുക്കിലൂടെ കൊലവിളിനടത്തിയതായി അക്രമത്തിൽ നിന്നും രക്ഷപെട്ട ഭരണിക്കാവ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇക്ബാൽ പ്രതികരിച്ചു.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് പോകുകയായിരുന്ന ഇക്ബാലിനെയും, സുഹലിനെയും സ്‌കൂട്ടറിൽ എത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. ഭരണിക്കാവ് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈലിനാണ് വെട്ടേറ്റത് ഗുരുതരമായി പരിക്കേറ്റ സുഹൈലിനെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു എന്നാൽ അടിയന്തര ശസ്ത്രക്രിയക്കായി എറണാകുളത്തെ സ്വാകര്യ ആശുപ്രതിയിലേക്ക് മാറ്റി.

ഭരണിക്കാവ് പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചനിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗം നടത്തിയ അഴിമതി ചോദ്യം ചെയ്തതിനെതിരെയുള്ള പ്രതികാര നടപടിയാണ് അക്രമത്തിനു പിന്നിലെന്നും .തന്നെ ആക്രമിക്കുമെന്ന് ഡിഎഫ്‌ഐക്കാർ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നതായും അക്രമത്തിൽ നിന്നും രക്ഷപെട്ട ഇക്ബാൽ പ്രതികരിച്ചു.

അതേസമയം അക്രമത്തിനു പിന്നിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നു ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ല നേതൃത്വം ആവശ്യപ്പെട്ടു. സംഭവത്തിൽ വള്ളിക്കുന്ന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Story Highlights- attack, youth congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top