ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഏഴ് വർഷം വരെ തടവ്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിറങ്ങുന്ന ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റകൃത്യമായി കണക്കാക്കും. ഗൗരവമുള്ള കേസുകളിൽ കുറ്റക്കാർക്ക് ഏഴ് വർഷം വരെ തടവ് ലഭിക്കാം. ഇത് സംബന്ധിച്ച് ഓർഡിനൻസ് തയ്യാറായി.

50,000 മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. ആക്രമണത്തിന്റെ സ്വഭാവം ഗൗരവമുള്ളതല്ലെങ്കിൽ കുറ്റക്കാരിൽ നിന്ന് അമ്പതിനായിരം മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴ ഈടാക്കും. ഗൗരവകരമായ ആക്രമണം ആണെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാനാണ് ഓർഡിനൻസിൽ വ്യവസ്ഥയുള്ളത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

story highlights- coronavirus, health workers, prakash javdekar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top