സ്പ്രിംക്ലർ ഇടപാട്: സംസ്ഥാന സർക്കാരിനോട് വിശദാംശങ്ങൾ തേടി കേന്ദ്രസർക്കാർ

സ്പ്രിംക്ലർ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട് വിശദാംശങ്ങൾ തേടി. ഹൈക്കോടതിയ്ക്ക് മുന്നിലുള്ള കേസ് സംബന്ധിച്ചും കേന്ദ്രം വിവരങ്ങൾ ആരാഞ്ഞു. കേസിൽ കേന്ദ്രസർക്കാർ കക്ഷിയായ പശ്ചാത്തലത്തിലാണ് നടപടി. 24 ന് കേസ് പരിഗണിക്കുമ്പോൾ കേന്ദ്രം ഹൈക്കോടതിയിൽ മറുപടി നൽകണം.

അതേസമയം, സ്പ്രിംക്ലർ ഇടപാടിൽ സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയാണ് സത്യവാങ്മൂലം സമർപ്പിച്ചത്. സ്പ്രിംക്ലർ ഇടപാടിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top