കൊവിഡ് ; ഡല്‍ഹിയിലെ ആസാദ്പൂര്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തം

കൊവിഡ് 19 രോഗം ബാധിച്ച് കച്ചവടക്കാരന്‍ മരിച്ചതിന് പിന്നാലെ ഡല്‍ഹിയിലെ ആസാദ്പൂര്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടണമെന്ന ആവശ്യവുമായി വ്യാപാരികള്‍. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പഴം, പച്ചക്കറി മൊത്ത കച്ചവട കേന്ദ്രമാണ് ഡല്‍ഹിയിലെ ആസാദ്പൂര്‍ മാര്‍ക്കറ്റ്. ഇന്നലെയാണ് ആസാദ്പൂര്‍ മാര്‍ക്കറ്റിലെ പയര്‍, ചക്ക കച്ചവടക്കാരനായ 57 കാരന്‍ വൈറസ് ബാധിച്ച് മരിച്ചത്. കൊവിഡ് വ്യാപനം തടയാനുള്ള പ്രതിരോധ നടപടികള്‍ മാര്‍ക്കറ്റില്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് വ്യാപാരികള്‍ ആരോപിച്ചു. മാര്‍ക്കറ്റ് താത്കാലികമായി അടച്ചുപൂട്ടണമെന്നാണ് മാര്‍ക്കറ്റിലെ മറ്റ് വ്യാപാരികളുടെ ആവശ്യം. ുറസായ സ്ഥലത്ത് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളും സാമൂഹിക അകലവും പാലിച്ച് താത്കാലികമായി കച്ചവടം നടത്താന്‍ തയാറാണെന്ന് വ്യാപാരികള്‍ അറിയിച്ചു.

കൊവിഡ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 17നാണ് മജ്‌ലിസ് പാര്‍ക്ക് താമസക്കാരനായ മരിച്ച വ്യാപാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 19 വ്യാപാരിയുടെ കൊവിഡ് നിര്‍ണയ പരിശോധന നടത്തി വൈറസ് ബാധ സ്ഥിരീകരിച്ചത്. നിരവധി പേര്‍ ഇദ്ദേഹവുമായി ഇടപഴകിയിരുന്നതായും ജില്ലാ മജിസ്‌ട്രേറ്റ് ദീപക് ഷിന്‍ഡെ അറിയിച്ചു. ഷാലിമാര്‍ മാര്‍ഗിലെ ഉത്തര്‍പ്രദേശ് സ്വദേശികളായ തക്കാളി വ്യപാരിക്കും ക്വാളിഫ്‌ളവര്‍ വ്യാപാരിക്കും വൈറസ് ബാധ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു വരികയാണ്.

 

Delhi’s Azadpur mandi trader dies of Covid-19, sellers demand market be shuttered

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top