ലോക്ക്ഡൗണ്‍ : തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികള്‍ക്ക് 53.6 കോടി രൂപയുടെ ധനസഹായം

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ കാലത്ത് തയ്യല്‍ തൊഴിലാളികള്‍ക്ക് 1,000 രൂപ വീതം ധനസഹായം നല്‍കുന്നതിന് 53.6 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവരും, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തവരുമായ എല്ലാ തൊഴിലാളികള്‍ക്കും 1,000 രൂപ വീതം സഹായത്തിന് അര്‍ഹതയുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, പുതുക്കല്‍ മുഖേന ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമായിട്ടുളളതില്‍ രണ്ടു ഘട്ടങ്ങളിലായി ആകെ 1,04,670 തൊഴിലാളികള്‍ക്ക് (ഒന്നാംഘട്ടം: 63,081 പേര്‍ക്ക്, രണ്ടാംഘട്ടം: 41,589 പേര്‍ക്ക്) 10,46,70,000 രൂപ വിതരണം ചെയ്തിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ബോര്‍ഡില്‍ സമര്‍പ്പിച്ചിട്ടില്ലാത്ത തൊഴിലാളികള്‍ ആനുകൂല്യം ലഭിക്കുന്നതിന് www.tailorwelfare.in എന്ന ബോര്‍ഡ് വെബ്സൈറ്റ് മുഖേന ആധാര്‍ നമ്പര്‍, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ്ബുക്ക്/തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ജില്ലാ ഓഫീസുകളില്‍ തപാല്‍ മുഖേനയോ ട്രേഡ് യൂണിയന്‍ മുഖേനയോ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് നേരിട്ടോ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: തിരുവനന്തപുരം-0471 2556895, കൊല്ലം- 98955 88328, പത്തനംതിട്ട/ആലപ്പുഴ- 94955 72858, ഇടുക്കി/കോട്ടയം – 94953 64094, എറണാകുളം – 90485 00602, തൃശൂര്‍ – 91421 78787, മലപ്പുറം/പാലക്കാട് – 98954 07163, കോഴിക്കോട്/വയനാട് – 75608 95445, കണ്ണൂര്‍/കാസര്‍കോട് – 94950 84088.

Story highlights-Tailoring Workers’ Welfare Fund Board 53.6 crore for workers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top