രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20000 കടന്നു; രോഗം ഭേദമായവവരുടെ എണ്ണം 3960 ആയി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20000 കടന്നു. 20471 പോസിറ്റീവ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. 15859 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1486 പേർക്ക് രോഗം സ്ഥിരീകരിച്ചു. 49 പേർ കൂടി മരിച്ചതോടെ ആകെ മരണം 652 ആയി. രോഗം ഭേദമായവവരുടെ എണ്ണം 3960 ആണ്.

മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്‌നാട്, ഉത്തർപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. വ്യോമയാന മന്ത്രാലയത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് വ്യാപനത്തെ തുടർന്ന് മധ്യപ്രദേശിലെ പൊലീസ് ആസ്ഥാനം അടച്ചുപൂട്ടി.

അതേസമയം, ഒരു ലക്ഷം പരിശോധനക്കിറ്റുകൾ ചൈനീസ് കമ്പനികളിൽ നിന്ന് വാങ്ങാനുള്ള കരാർ രാജസ്ഥാൻ സർക്കാർ റദ്ദാക്കി. പകരം ദക്ഷിണ കൊറിയൻ കമ്പനിക്ക് ഓർഡർ കൊടുത്തു.

Story highlight:Over 200,000 covid cases in the country The total number of patients cured was 3960

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top