വിദേശത്ത് നിന്നുള്ള മടക്കയാത്രാ രജിസ്‌ട്രേഷന്‍ കേന്ദ്രാനുമതി ലഭിച്ചാലുടന്‍ ആരംഭിക്കും : നോര്‍ക്ക

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ നടപടി കേന്ദ്ര ഗവണ്‍മെന്റിന്റെ അനുവാദത്തിന് വിധേയമായി നോര്‍ക്ക ആരംഭിക്കും. ക്വാറന്റീന്‍ അടക്കമുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്‌ട്രേഷന്‍ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുന്‍ഗണനയ്‌ക്കോ ടിക്കറ്റ് നിരക്ക് ഇളവിനോ ബാധകമല്ല.

കേരളത്തിലെ വിമാനത്താവളത്തില്‍ മടങ്ങിയെത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം ഏര്‍പ്പെടുത്തും. കേന്ദ്രത്തിന്റെ അനുകൂല തീരുമാനം ലഭിക്കുന്ന മുറയ്ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും നോര്‍ക്ക സിഇഒ അറിയിച്ചു.

Story highlights-Overseas Return Registration will commence with Central approval: NORKA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top