Advertisement

പത്തനംതിട്ട സ്വദേശിനിയായ 62 കാരിയുടെ ഇരുപതാം പരിശോധനാഫലം നെഗറ്റീവ്

April 22, 2020
Google News 0 minutes Read

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട വടശേരിക്കര സ്വദേശിനിയായ 62കാരിയുടെ ഇരുപതാം പരിശോധാനാഫലം നെഗറ്റീവ്. പുതിയ മരുന്ന് ഉപയോഗിച്ചതിന് ശേഷമുള്ള ആദ്യ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ഐവർ മെക്റ്റീൻ മരുന്നാണ് ഇവർക്ക് നൽകി വന്നിരുന്നത്.

തുടർച്ചയായ രണ്ട് പരിശോധനാഫലങ്ങൾ നെഗറ്റീവാകുന്ന ഘട്ടത്തിൽ മാത്രമാണ് രോഗി രോഗമുക്തി നേടിയെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ് എത്തുകയുള്ളൂ. അടുത്ത ദിവസം വീണ്ടും സാമ്പിൾ പരിശോധന നടക്കും. ആ പരിശോധനയും നെഗറ്റീവ് ആയാൽ വീട്ടമ്മ രോഗമുക്തി നേടിയെന്ന നിഗമനത്തിലെത്തും.

ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിൽ നിന്നാണ് 62കാരിക്ക് കൊവിഡ് പടർന്നത്. 43 ദിവസമായി ഇവർ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന പത്തൊമ്പതാം പരിശോധനാ ഫലവും പോസിറ്റീവായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here