കൊവിഡ് വ്യാപനത്തിന് സാമുദായിക നിറം നൽകുന്നത് അപകടകരം: രഘുറാം രാജൻ

കൊവിഡ് വ്യാപനത്തിന് രാജ്യത്ത് സാമുദായിക നിറം നൽകരുതെന്ന് ആർബിഐ മുൻഗവർണറും സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജൻ. ഇത് അപകടകരമാണ്. രാജ്യത്തെ ആളുകളുടെ കൂട്ടായ്മകളെ പോലും ഇത് ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. ചിക്കാഗോ സർവകലാശാല വെർച്വൽ ഹാർപർ പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കുകയായിരുന്നു രഘുറാം രാജൻ. മുസ്ലിം ഗൂഢാലോചനയിലൂടെയാണ് ഇന്ത്യയിൽ കൊവിഡ് വ്യാപിച്ചെന്ന് രീതിയിലുള്ള ആരോപണം രാജ്യത്തുണ്ട്. ഡൽഹി നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത ആളുകൾ സാമൂഹിക അകലം പാലിച്ചില്ലെന്നും ചിലർ പറയുന്നു. എന്നാൽ ഇത്തരം സംസാരങ്ങൾ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കാം. രാജ്യത്ത് കൂട്ടം ചേരാനുള്ള സ്വാതന്ത്ര്യം പോലും ചിലപ്പോൾ ഇല്ലാതായേക്കാം.
ഇപ്പോൾ ഐഎംഎഫിനായി പ്രവർത്തിക്കുകയാണ് രഘുറാം രാജൻ. കൊവിഡ് മൂലം ലോകത്ത് ഉണ്ടാകുന്ന പ്രധാന സംഭവവികാസങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാട് ലഭിക്കുന്നതിനാണ് രഘുറാം രാജൻ അടക്കമുള്ള 11 വിദഗ്ധർ ഐഎംഎഫിൽ നിയമിതരായിരിക്കുന്നത്. ഐഎംഎഫ് എംഡി ക്രിസ്റ്റലീന ജോർജിയേവയുടെ ബാഹ്യ ഉപദേശക സംഘത്തിലാണ് രഘുറാം രാജൻ അടക്കമുള്ളവർ.
Story highlights-raghuram rajan about giving communal colour to covid spreading in india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here