കൊല്ലം- തമിഴ്‌നാട് അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

കൊല്ലം- തമിഴ്‌നാട് അതിർത്തി പ്രദേശമായ തെങ്കാശിയിൽ കൊവിഡ് പടർന്നു പിടിക്കുന്നതിനാൽ കുളത്തൂപ്പുഴ ,ആര്യങ്കാവ്, തെന്മല എന്നിവിടങ്ങളിൽ നിയന്ത്രണം കർശനമാക്കി. കുളത്തുപ്പുഴ ഗ്രാമപഞ്ചായത്തിനെ കൊല്ലം ജില്ലയിലെ പുതിയ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച കുളത്തുപ്പുഴ സ്വദേശി ഉൾപ്പെടെ ആറു പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്. പുതുതായി എത്തിയ 10 പേർ ഉൾപ്പെടെ 22 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ട്. ജില്ലയിൽ ഗൃഹ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 1513 ആയി ചുരുങ്ങി. ഇന്നലെ 77 വരെ പുതിയതായി ഗൃഹനിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയും 131 പേരെ ഒഴിവാക്കുകയും ചെയ്തു. വിദഗ്ധപരിശോധനയ്ക്കച്ച 1260 സാമ്പിളുകളിൽ 22 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top