കണ്ണൂർ ജില്ലയിൽ മാർച്ച് 12 ന് ശേഷമെത്തിയ എല്ലാ പ്രവാസികളുടെയും അവരുമായി സമ്പർക്കത്തിലുള്ളവരുടെയും സാമ്പിൾ പരിശോധിക്കും

കണ്ണൂർ ജില്ലയിൽ മാർച്ച് 12 ന് ശേഷമെത്തിയ എല്ലാ പ്രവാസികളുടെയും അവരുമായി സമ്പർക്കത്തിലുള്ളവരുടെയും സാമ്പിൾ പരിശോധിക്കാൻ തീരുമാനം. ഇപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത് കണ്ണൂര്‍ ജില്ലയിലാണ്. രോഗ ലക്ഷണമില്ലെങ്കിലും മാര്‍ച്ച് 12ന് ശേഷം നാട്ടിലേക്ക് വന്ന പ്രവാസികളെയും അവരുടെ ഹൈ റിസ്ക്ക് കോണ്‍ടാക്ടിലുള്ള മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധിക്കാനാണ് തീരുമാനം.

പോസിറ്റീവ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധനയും ഏര്‍പ്പെടുത്തി. ജില്ലയില്‍ നിരത്തിലിങ്ങുന്ന എല്ലാ വാഹനവും ഒരു പൊലീസ് പരിശോധനക്കെങ്കിലും വിധേയമാകുന്നുമെന്ന് ഉറപ്പിക്കുന്നുണ്ട്.

ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച തദ്ദേശസ്ഥാപന പരിധിയിലെ പ്രദേശങ്ങള്‍ പൂര്‍ണമായി സീല്‍ ചെയ്തു. പൊലീസ് അനുവദിക്കുന്ന ചുരുക്കം മെഡിക്കല്‍ഷോപ്പ് മാത്രമേ തുറക്കാവൂ. അവശ്യ വസ്തുക്കള്‍ ഹോം ഡെലിവെറിയായി എത്തിക്കാന്‍ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും കോള്‍സെന്‍ററുകള്‍ നിലവിലുണ്ട്.മറ്റ് ജില്ലകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ കണ്ണൂരിനും ബാധകമാണെന്ന് ധരിച്ച് കുറേപ്പേര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു.

Story Highlights: coronavirus, kannur,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top