മലപ്പുറത്ത് ആറ് വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

ഭക്ഷ്യ വിഷബാധയേറ്റ് ആറ് വയസുകാരി മരിച്ചു. മലപ്പുറം കോട്ടക്കൽ കൽപ്പകഞ്ചേരി കരിമ്പുകണ്ടത്തിൽ ഹംന ഫാത്തിമയാണ് മരിച്ചത്. വയറിളക്കവും, ഛർദിയും കണ്ടതിനെ തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സമാന രീതിയിൽ ഛർദിയും വയറിളക്കവും ബാധിച്ച് മറ്റു രണ്ട് കുട്ടികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top