Advertisement

ലോക്ക്ഡൗൺ; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന ബ്യൂട്ടിഷ്യൻ അഡ്വൈസറി ബോർഡ്‌

April 22, 2020
Google News 1 minute Read

സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന ബ്യൂട്ടിഷ്യൻ അഡ്വൈസറി ബോർഡ്‌. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധിയിലാണ് മേഖല എന്നും വാടക ഉൾപ്പെടെയുള്ളവയിൽ ഇളവുകൾ അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. സഹായമഭ്യർഥിച്ച് സംഘടന മുഖ്യമന്ത്രിക്ക് കത്തയച്ചു.

നാല് ലക്ഷത്തിലധികം വനിതകളുടെ ഉപജീവനമാണ് ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായത്. ഇതിൽ ഭൂരിപക്ഷംപേരും സംരംഭകരും തൊഴിൽ ദാതാക്കളുമാണ് അതുകൊണ്ട് തന്നെ പ്രതിസന്ധി ഘട്ടത്തിൽ അടിയന്തിര സർക്കാർ സഹായം വേണമെന്നാണ് ബ്യൂട്ടിപാർലർ തൊഴിലാളികളുടെ ആവശ്യം. ധന സഹായം, കടാശ്വാസം, വാടക ഇളവ് തുടങ്ങിയവ അനുവദിക്കണമെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് ഓൾ കേരള ബ്യൂട്ടിഷ്യൻ അഡ്വൈസറി ബോർഡ്‌.

ലോക്ക്ഡൗണിനെ തുടർന്ന് സ്ഥാപനങ്ങൾ തുറക്കാൻ സാധിക്കാത്തതിനാൽ വിലയേറിയ സൗന്ദര്യ സംരക്ഷണവസ്തുക്കൾ നശിച്ചു പോകുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. അതുകൊണ്ട് തന്നെ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ആഴ്ചയിൽ ഒരിക്കൽ കടകൾ തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Story Highlights: coronavirus, lock down,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here