ലോക്ക്ഡൗൺ; ക്ഷേമനിധി ബോർ‍ഡുകളിലൂടെ സംസ്ഥാന സർക്കാർ വിതരണം ചെയ്തത് 1002 കോടി രൂപ

കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ആശ്വാസമെത്തിക്കാൻ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാൻ തൊഴിൽ വകുപ്പിനായതായി മന്ത്രി ടി പി രാമകൃഷ്ണൻ. ക്ഷേമനിധികളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ തൊഴിലാളികള്‍ക്കും ആയിരം രൂപ വീതം സഹായധനം അനുവദിച്ചു. വിവിധ ക്ഷേമനിധി ബോര്‍ഡുകൾ സാമ്പത്തിക സ്ഥിതിയനുസരിച്ച് കൂടുതല്‍ തുക ധനസഹായമായും നല്‍കുന്നുണ്ട്. 68,02,984 തൊഴിലാളികള്‍ക്കായി 943,20,94,500 കോടി രൂപയാണ് തൊഴിൽ വകുപ്പിന് കീഴിലുള്ള വിവിധ ക്ഷേമനിധികള്‍ മുഖേന ഇതിനോടകം അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ക്ഷേമനിധികളിൽ രജിസ്റ്റർ ചെയ്ത 3,89,787 പേർക്കായി 58,79,35,000 രൂപ പുറമെ അനുവദിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുക്കുമ്പോൾ ആകെ 71, 92,771 പേർക്കായി 1002 കോടി രൂപ ലോക്ഡൗൺ കാലത്ത് ആശ്വാസ ധനസഹായം നൽകാൻ സംസ്ഥാന സർക്കാരിനായെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top