റാപ്പിഡ് ടെസ്റ്റ് ഫലങ്ങളെ പൂർണമായി വിശ്വസിക്കാനാകില്ല : ഐസിഎംആർ

റാപ്പിഡ് ടെസ്റ്റ് ഫലങ്ങളെ പൂർണമായി വിശ്വസിക്കാനാകില്ലെന്ന് ഐസിഎംആർ. മുൻകരുതലായി മാത്രം റാപ്പിഡ് ടെസ്റ്റികളെ പരിഗണിച്ചാൽ മതിയെന്നും ഐസിഎംആർ വിശദീകരിച്ചു.

രാജ്യത്തിന്റെ പലകോണുകളിൽ നിന്നും റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ വീഴ്ച ചൂണ്ടിക്കാട്ടി ആരോഗ്യ വിദഗ്ധർ രംഗത്തെത്തിയതോടെയാണ് ഐസിഎംആർ ഇക്കാര്യം അറിയിച്ചത്. റാപ്പിഡ് ടെസ്റ്റിലൂടെ ലഭിക്കുന്ന ഫലം പ്രാഥമിക ഫലമായി കണ്ട് മറ്റ് ടെസ്റ്റുകൾ കൂടി നടത്തി രോഗം ഉറപ്പാക്കിയാൽ മതിയെന്നാണ് പുതിയ നിർദേശം.

പഞ്ചാബ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളെല്ലാം ഐസിഎംആറിന് മടക്കി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കിറ്റുകൾ ചൈനയിലേക്ക് മടക്കി നൽകാനാണ് ഐസിഎംആർ തീരുമാനിച്ചിരിക്കുന്നത്.

രാജസ്ഥാനാണ് റാപ്പിഡ് ടെസ്റ്റ് കിറ്റിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ആദ്യം രംഗത്തെത്തിയത്.
ദ്രുത പരിശോധന കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിൽ 90 ശതമാനം കൃത്യതയെങ്കിലും വേണ്ട സ്ഥാനത്ത് 5.4 ശതമാനം മാത്രമാണെന്ന് രാജസ്ഥാൻ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. പരാതികൾ ഉയർന്നതോടെ ഇക്കാര്യം അന്വേഷിക്കാനും രണ്ടുദിവസത്തേക്ക് ദ്രുതപരിശോധന നിർത്തിവയ്ക്കാനും ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിരുന്നു.

Story highlights-rapid test, ICMR, coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top